തിരുവല്ലത്ത് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാര്യമായ പരിക്കുകളൊന്നും ശരീരത്തിലില്ല. ഇതോടെ കേസില്‍ മര്‍ദനം, കൊലപാതകം പോലുള്ള വകുപ്പുകള്‍ ഉടന്‍ ചുമത്തേണ്ടെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

അതേസമയം, സുരേഷ്‌കുമാറിന്റെ ബന്ധുക്കളില്‍ നിന്നും ഇന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. ബന്ധുക്കള്‍ ആരോപിച്ചിരുന്നത് പോലീസ് മര്‍ദ്ദനം ഏറ്റിരുന്നുവെന്നാണ്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി ബന്ധുക്കളുടെയും തിരുവല്ലം പോലീസ് സ്റ്റേഷനില്‍ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെയും മൊഴി രേഖപ്പെടുത്തും.

ജില്ലാ ക്രൈംബ്രാഞ്ചാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. തിങ്കളാഴ്ചയാണ് കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. തിരുവല്ലം പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സുരേഷ്‌കുമാര്‍ മരിച്ച കേസും, ജഡ്ജികുന്നില്‍ വച്ച് സുരേഷ്‌കുമാറും സുഹൃത്തുക്കളും ദമ്പതികളെ ആക്രമിച്ച കേസുമാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News