24.1 C
Kottayam
Sunday, June 7, 2026

‘വെട്ടേറ്റ് കിടന്ന എസ്എഫ്ഐ നേതാവിനെ ചുമലിലേറ്റി ആശുപത്രിയിലാക്കിയിട്ടുണ്ട്’; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ല, കെ സുധാകരൻ

Must read

കൊച്ചി: വെട്ടേറ്റ് കിടന്ന എസ്എഫ്ഐ നേതാവിനെ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന പ്രസ്താവന വിവാദമായി തുടരുന്നതിനിടെയാണ് ബ്രണ്ണൻ കോളേജിൽ വെട്ടേറ്റ് കിടന്ന എസ്എഫ്ഐ നേതാവ് അഷ്റഫിനെ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാര വേദിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.


എം വി രാഘവന് നേരെ സിപിഎം ഭീഷണി ഉയർന്നപ്പോഴും ആളെ വിട്ട് സംരക്ഷിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹിക്കുന്നവർക്കെല്ലാം സീറ്റ് നൽകില്ല. വിജയസാധ്യത മാത്രം പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ ഇപ്പോൾ വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മണ്ഡലത്തിലെ ജനങ്ങളോട് നീതി പുലർത്താൻ കഴിയാത്തതിനാലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ടെന്ന സുധാകരൻ്റെ പ്രസ്താവന വിവാദമായി തുടരുകയാണ്.

- Advertisement -

- Advertisement -

“താൻ സംഘടനാ കോൺഗ്രസ് പ്രവർത്തകനായിരുന്നപ്പോൾ തോട്ടടയിൽ പ്രവർത്തിച്ച ആർഎസ്എസ് ശാഖ സിപിഎമ്മുകാർ അടിച്ചു പൊളിക്കാൻ തീരുമാനിച്ചപ്പോൾ ആളെ അയച്ചു സംരക്ഷണം കൊടുത്തത് താനാണ്. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലകളിലെ ആർഎസ്എസ് ശാഖകൾ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്താണ് ശാഖകൾക്ക് സംരക്ഷണം നൽകാൻ ആളെ അയച്ച് നൽകിയത്. ശാഖയോടും, ശാഖയുടെ ലക്ഷ്യത്തോടും ആർഎസ്എസ് നിലപാടിനോടും ആഭിമുഖ്യം ഉണ്ടായിട്ടല്ല അങ്ങനെ ചെയ്തത്” – എന്നായിരുന്നു സുധാകരൻ്റെ വാക്കുകൾ.

കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ എംവിആർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ ഒരിക്കലും ആർഎസ്എസിന്റെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. എന്നാൽ ആർഎസ്എസിന്റെ പരിപാടിയെ താൻ അംഗീകരിക്കുന്നില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും നിഷേധിക്കുന്നതിനെതിരെയാണ് താൻ എതിർത്തതെന്നും സുധാകരൻ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

Popular this week