Home-bannerKeralaNewsRECENT POSTS

യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാകില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. യുവതികള്‍ മല കയറാന്‍ വന്നാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ശബരിമലയില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുവതികളെ ദര്‍ശനത്തിന് അനുവദിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനു പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രസ്താവന.

വിധിക്ക് വ്യക്തത വരുന്നതു വരെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. തത്ക്കാലം യുവതീ പ്രവേശനമില്ലെന്ന സര്‍ക്കാര്‍ നിലപാട് മന്ത്രിമാരായ എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും സ്ഥിരീകരിച്ചിരുന്നു. കോടതി ഉത്തരവുമായി വന്നാല്‍ മാത്രമേ ശബരിമലയിലേക്ക് പോകുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയുള്ളൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker