34.4 C
Kottayam
Friday, April 26, 2024

കൂടത്തായി അന്വേഷണം പോലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞത്; തെളിവ് കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

Must read

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര തെളിയിക്കുകയെന്നത് പോലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൂടത്തായിയില്‍ നടന്ന ആറ് കൊലപാതകങ്ങളില്‍ ഓരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പൊന്നാമറ്റത്തെ വീട് സന്ദര്‍ശിച്ച ശേഷം വടകര എസ്പി ഓഫീസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

17വര്‍ഷം നീണ്ട കൊലപാതക പരമ്പരയില്‍ തെളിവുകള്‍ കണ്ടെത്തുക എന്നത് അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. മാത്രമല്ല, കാലപ്പഴക്കം ഉള്ളത് കൊണ്ട് തന്നെ കേസില്‍ സാക്ഷികളെ കണ്ടെത്തുക എന്നതും പ്രയാസമേറിയ ഒന്നാണ്. കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് ഏക ഉപാധി. അന്വേഷണ സംഘത്തില്‍ മിടുക്കരായ ഉദ്യോഗസ്ഥര്‍ക്കൊപ്പം സാങ്കേതിക വിദഗ്ധരുമുണ്ടാകും. അന്വേഷണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധന രാജ്യത്തിനകത്തും പുറത്തും നടത്തേണ്ടിവരികയാണെങ്കില്‍ അതിനും തയ്യാറാണെന്നും ഡിജിപി വ്യക്തമാക്കി. മാത്രമല്ല, ജോളിയില്‍ നിന്ന് കസ്റ്റഡി കാലാവധിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമെന്നും ബെഹ്റ വ്യക്മാക്കി.

കൊലപാതക കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനാണ് ലോക്‌നാഥ് ബെഹ്‌റ ശനിയാഴ്ച രാവിലെ കോഴിക്കോട്ട് എത്തിയത്. ദേശീയ അന്വേഷണ ഏജന്‍സിയില്‍ (എന്‍ഐഎ) അടക്കം സേവനം അനുഷ്ഠിച്ച ബെഹ്‌റ, സംസ്ഥാന പോലീസ് മേധാവിയായ ശേഷം പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലക്കേസില്‍ അടക്കം നേരിട്ട് ഇടപെട്ടു ചോദ്യം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week