തിരുവനന്തപുരം: പോലീസുകാരുടെ കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. 50 വയസിന് മുകളിലുള്ള പോലീസുകാരെ കൊവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുത്. മറ്റു രോഗങ്ങളുള്ള 50 വയസിന് മുകളിലുള്ളവരെയും പുറം ജോലിയ്ക്ക് അയക്കരുതെന്നും ഡിജിപി വ്യക്തമാക്കി. പോലീസുകാര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍പും കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോലീസുകാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍, സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കൂടുതല്‍ പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലുമാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിമാര്‍ക്കും ക്യാമ്പുകളുടെയും ബറ്റാലിയനുകളുടെയും ചുമതലയുള്ളവര്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാത്രമല്ല, പോലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ചികിത്സ ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ 90 പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ കൊവിഡ് ബാധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് സിഐ മരിച്ച കൂടി സാഹചര്യത്തിലാണ് നടപടി.