മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കടകംപള്ളിയുടെ മകന് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

കടകംപള്ളി സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ഞാന്‍ ഉള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഞാനടക്കമുള്ളവര്‍ക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. മകന്റെ PCR ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News