26.9 C
Kottayam
Monday, November 25, 2024

ആയുസ് കൂടി, പ്രത്യുൽപ്പാദന നിരക്ക് കുറയുന്നു,കേരളത്തിലെ സ്ഥിതിവിവര കണക്കുകൾ ഞെട്ടിയ്ക്കുന്നത്

Must read

കൊച്ചി:മരണനിരക്കിനേക്കാള്‍ പ്രത്യുല്‍പ്പാദന നിരക്ക് കുറഞ്ഞതും ശരാശരി ആയുസ്സിലുണ്ടായ വര്‍ധനയും കേരളസമൂഹത്തില്‍ ജനസംഖ്യാപരമായ മാറ്റം (ഡെമൊഗ്രാഫിക് ട്രാന്‍സിഷന്‍) ഉണ്ടാക്കിയതായി പഠനം.

ഇതേ അവസ്ഥയില്‍ വികസിത ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ കുടുംബബന്ധങ്ങളിലും മൂല്യങ്ങളിലുമുണ്ടായ മാറ്റം അതേപടി കേരളത്തില്‍ പ്രകടമായിട്ടില്ലെന്ന് കൊച്ചി കേന്ദ്രമായ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്‌ഇഎസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു.

സംസ്ഥാനം സ്വീകരിക്കുന്ന നയങ്ങളാകും തുടര്‍മാറ്റങ്ങള്‍ തീരുമാനിക്കുന്നതെന്നും സിഎസ്‌ഇഎസിലെ അസോസിയറ്റ് ഫെലോ ഡോ. ബൈശാലി ഗോസ്വാമി നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 1971ല്‍ ഒരു സ്ത്രീക്ക് നാലു കുട്ടികളെന്നതായിരുന്നു കേരളത്തിലെ പ്രത്യുല്‍പ്പാദന നിരക്ക്. 1988 ആയപ്പോള്‍ രണ്ടു കുട്ടികളെന്ന നിരക്കിലായി. ഇപ്പോഴത് 1.7നും 1.9നും ഇടയിലാണ്.

സമാന അവസ്ഥ പാശ്ചാത്യരാജ്യങ്ങളിലും ചില കിഴക്കന്‍, -തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പല സാമൂഹ്യമാറ്റങ്ങള്‍ക്കും കാരണമായിരുന്നു. വിവാഹവും പ്രസവവും നീട്ടിവയ്ക്കല്‍, വിവാഹമോചന വര്‍ധന, അണുകുടുംബങ്ങളിലെ വിള്ളലുകള്‍, വിവാഹപൂര്‍വ സഹവാസം എന്നിവയായിരുന്നു ആ കാരണങ്ങള്‍. കേരളത്തില്‍ വിവാഹം കഴിക്കാതെ ഒന്നിച്ചുതാമസിക്കല്‍ സാധാരണമല്ലാത്തതിനാല്‍ വിവാഹത്തിലും വിവാഹബന്ധത്തിലൂടെയുള്ള പ്രസവത്തിലും വന്ന മാറ്റങ്ങളാണ് പ്രത്യുല്‍പ്പാദന നിരക്ക് കുറച്ചത്. വിവാഹ-, കുടുംബ സംവിധാനങ്ങള്‍ക്ക് കേരളത്തില്‍ ഇപ്പോഴും പ്രസക്തി കുറഞ്ഞിട്ടില്ല. അത് രണ്ടാം ജനസംഖ്യാപരമായ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് വൈകിപ്പിക്കുമെന്നും പഠനം പറയുന്നു.

മരണനിരക്ക് കുറഞ്ഞെങ്കിലും മരണം 80 വയസ്സിനുമുകളിലുള്ളവരിലേക്ക് കേന്ദ്രീകരിക്കുകയെന്ന അവസ്ഥയിലേക്ക് എത്തിയിട്ടില്ല. മാറ്റത്തിന്റെ ആദ്യഘട്ടത്തില്‍ സാംക്രമികരോഗങ്ങളെ പ്രതിരോധിക്കുന്നതിലും ജീവിതദൈര്‍ഘ്യം കൂട്ടുന്നതിലും വിജയിച്ചു. ആയുര്‍ദൈര്‍ഘ്യം 1970––75ല്‍ 62 ആയിരുന്നത് 1996-–-2000ല്‍ 72 ആയും 2014––18ല്‍ 75 വയസ്സായും ഉയര്‍ന്നു.

പകരാത്ത രോഗങ്ങളിലേക്കുള്ള സ്വാഭാവിക പരിണാമവും കേരളത്തിലുണ്ടായി. 1990നും 2016നുമിടയില്‍ കേരളത്തില്‍ ആകെയുണ്ടായ രോഗങ്ങളുടെ നാലില്‍ മൂന്നും പകരാത്ത രോഗങ്ങളാണ്. മരണനിരക്ക് 75 വയസ്സിനുമുകളിലേക്ക് ഉയരാന്‍ അതും കാരണമായി. പ്രായാധിക്യംമൂലമുള്ള മരണനിരക്ക് 80 വയസ്സിനുമുകളിലേക്ക് മാറാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് പ്രായമായവരുടെ അനുപാതം കൂടുതല്‍ കേരളത്തിലാണ്. വിവിധ പ്രായത്തിലുള്ളവരെ പ്രത്യേകം പരിഗണിക്കുന്ന പുതിയ നയങ്ങളും ഇടപെടലുകളും ഉണ്ടാകുന്നത് മരണത്തിന്റെ തോത് 80 വയസ്സിനുമുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week