ചെന്നൈ: തനിക്കെതിരെ വധഭീഷണിയെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട് ബി.ജെ.പി. അംഗങ്ങള്‍ പുറത്തുവിട്ടതാണെന്നും ഇതുവരെ അഞ്ഞൂറിലധികം ഫോണ്‍ കോളുകള്‍ വന്നുവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പ്രതികരണം.
വധഭീഷണിക്ക് പുറമേ ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമുണ്ടായെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. എല്ലാ നമ്പറുകളും പോലീസിന് കൈമാറി. തനിക്കെതിരേ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട. ഇനിയും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. നരേന്ദ്ര മോദിയേയും അമിത് ഷായേയും ടാഗ് ചെയ്താണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്ത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News