എതിരെ വരുന്ന വാഹനം ഇടിക്കുമെന്ന് തോന്നുന്നു! കേരളത്തിലൂടെ കാറോടിച്ച് സണ്ണി ലിയോണ്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ലോസ്ആഞ്ചലീസിലായിരുന്നു താരം. ആറുമാസത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി ഷൂട്ടിങ് തിരക്കുകളില്‍ സജീവമായിരിക്കുകയായിരുന്നു താരം. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കേരളത്തിലാണ് സണ്ണി. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കല്‍ ത്രില്ലറിന്റെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തില്‍ എത്തിയത്. ഇപ്പോള്‍ കേരളത്തിലെ റോഡുകളില്‍ വണ്ടിയോടിച്ച അനുഭവം പങ്കുവെച്ചിരിയ്ക്കുകയാണ് താരം.

ഷീറോയിലെ ഒരു ചെയിസിങ് സീന്‍ ചെയ്യുന്നതിനായി വാഹനമോടിച്ച് പരിശീലിക്കുന്ന വീഡിയോയാണ് സണ്ണി പുറത്തു വിട്ടിരിക്കുന്നത്. കനേഡിയന്‍ പൗരയായ സണ്ണിയ്ക്ക് ലെഫ്റ്റ് ഹാന്‍ഡ് വാഹനങ്ങള്‍ ഓടിച്ചാണ് ശീലം. റൈറ്റ് ഹാന്‍ഡ് വാഹനം ഓടിക്കുമ്പോള്‍ എതിരെ വരുന്ന വാഹനം തന്നെ ഇടിക്കാന്‍ വരുന്നുവെന്ന് തോന്നുന്നു എന്നാണ് താരം വീഡിയോയില്‍ പറയുന്നത്. സണ്ണി അഭിനയിക്കുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ഷീറോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News