ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വാസം,പാലക്കാട്ട് അമ്മയുടെ മൃതദേഹത്തിനരികില്‍ മൂന്നു ദിവസം കാത്തിരിന്നു മകള്‍,ഒടുവില്‍ സംഭവിച്ചതിങ്ങനെ

പാലക്കാട്: അമ്മ മരിച്ചത് അയല്‍വാസികളെയും ബന്ധുക്കളെയും അറിയിക്കാതെ 3 ദിവസം മൃതദേഹത്തിനരികില്‍ കാത്തിരുന്ന് മകള്‍ പാലക്കാട് ചളവറയിലാണ് സംഭവം മരിച്ച അമ്മ ഉയിര്‍ത്തെഴുനേല്‍ക്കുമെന്ന വിശ്വാസത്തിലാണ് മൃതദേഹത്തിനടുത്ത് മകള്‍ കാത്തിരുന്നത്. ഇവര്‍ക്ക് മാനസിക രോഗം ഉള്ളതായി പൊലീസ് അറിയിച്ചു.

പാലക്കാട് ചേര്‍പ്പുളശ്ശേരിക്കടുത്ത് ചളവറയിലാണ് മരിച്ച 72 കാരിയായ അമ്മയ്ക്ക് സമീപം ഡോക്ടറും മാനസിക രോഗിയുമായ മകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ മൂന്നു ദിവസം പ്രാര്‍ത്ഥനയോടെ കാത്തിരുന്നത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയുടെ ജീവന്‍ തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ മകള്‍ ആളെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയവര്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അമിത പ്രമേഹം മൂലം ഓമന ടീച്ചറുടെ രണ്ട് കാലുകളും നേരത്തെ ശസ്ത്രക്രിയ നടത്തി മുറിച്ച് മാറ്റിയിരുന്നു.

ചെര്‍പ്പുളശ്ശേരി ചളവറ രാജ്ഭവനിലെ റിട്ട. അധ്യാപികയാണ് മരിച്ച ഓമന. അമ്മയും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അഴുകി തുടങ്ങിയ മൃതദേഹം പൊലീസെത്തി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News