25.9 C
Kottayam
Saturday, May 18, 2024

എറണാകുളം 13,മലപ്പുറം 15,കൊല്ലം 4, ഇന്നത്തെ കൊവിഡ് രോഗികള്‍

Must read

എറണാകുളം: ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

വിശദാംശങ്ങള്‍ ഇങ്ങനെ

ജൂണ്‍ 11ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 38, 39, 47, 52 എന്നിങ്ങനെ വയസുള്ള ആലുവ സ്വദേശികള്‍, 35 വയസുള്ള കുന്നുകര സ്വദേശി, അതേ വിമാനത്തിലെത്തിയ 40 വയസുള്ള ആയവന സ്വദേശി, അദ്ദേഹത്തിന്റെ 4 വയസ്സും, 6 വയസുമുള്ള കുട്ടികള്‍. മെയ് 29 ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 26 വയസുള്ള എളമക്കര സ്വദേശി, ജൂണ്‍ 5 ന് ദോഹ-കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള കുന്നത്തുനാട് സ്വദേശി.

ജൂണ്‍ 4 ന് അബുദാബി-തിരുവനന്തപുരം വിമാനത്തിലെത്തിയ 53 വയസുള്ള എടക്കാട്ടുവയല്‍ സ്വദേശിനി., മെയ് 31 ന് ദുബായ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള തൃക്കാക്കര സ്വദേശിനി, മെയ് 26 ന് കുവൈറ്റ്-കരിപ്പൂര്‍ വിമാനത്തിലെത്തിയ 34 വയസുള്ള ലക്ഷദ്വീപ് സ്വദേശി എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മെയ് 29 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി രോഗമുക്തി നേടി.

ഇന്ന് 792 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 450 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11995 ആണ്. ഇതില്‍ 10283 പേര്‍ വീടുകളിലും, 505 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 1207 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

കൊല്ലം

കൊല്ലം: ജില്ലയില്‍ നാല് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 21 വയസുള്ള കുളത്തൂപ്പുഴ സ്വദേശി, പുത്തൂര്‍ കരിമ്പിന്‍പുഴ സ്വദേശി(27 വയസ്), ചവറ വടക്കുംഭാഗം സ്വദേശി(30 വയസ്), പരവൂര്‍ സ്വദേശി(43 വയസ്) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലുപേരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

കുളത്തൂപ്പുഴ സ്വദേശി മെയ് 28ന് താജിക്കിസ്ഥാനില്‍ നിന്നും കണ്ണൂരിലും തുടര്‍ന്ന് കരുനാഗപ്പള്ളിയിലും എത്തി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. ജൂണ്‍ മൂന്നിന് നടത്തിയ സ്രവ പരിശോധനയില്‍ നെഗറ്റീവായതിനാല്‍ അദ്ദേഹത്തെ ഗൃഹനിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ജൂണ്‍ 14 വീണ്ടും നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

പുത്തൂര്‍ കരിമ്പിന്‍പുഴ സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി കെ എസ് ആര്‍ ടി സി സ്പെഷ്യല്‍ സര്‍വീസില്‍ കൊല്ലത്തെത്തി സ്ഥാപന നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

ചവറ വടക്കുംഭാഗം സ്വദേശി ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ ഇറങ്ങി ടാക്സിയില്‍ കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

പരവൂര്‍ സ്വദേശി ജൂണ്‍ 11 ന് സൗദി അറേബ്യയില്‍ നിന്നും കണ്ണൂരിലും തുടര്‍ന്ന് ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു.

ജൂണ്‍ അഞ്ചിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 19 വയസുള്ള പുനലൂര്‍ ആരംപുന്ന സ്വദേശിനിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. മെയ് 27 ന് താജിക്കിസ്ഥാനില്‍ നിന്നും എത്തി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

മലപ്പുറം

മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week