കൊവിഡ് നീരീക്ഷണത്തിലിരുന്നയാള്‍ തീകൊളുത്തി മരിച്ചു,സംഭവം ആറ്റിങ്ങലില്‍

<തിരുവനന്തപുരം: ആറ്റിങ്ങലില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന സ്വയം തീകൊളുത്തി മരിച്ചു. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി സുനില്‍ (33) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ്റിങ്ങല്‍ വിളയില്‍മൂലയിലാണ് സംഭവം.

2 ദിവസം മുന്‍പ് വിദേശത്ത് നിന്നെത്തിയ സുനില്‍ മണമ്പൂരില്‍ ക്വാറന്റീനിലായിരുന്നു. ഇയാളുടെ ഭാര്യയുടെ സ്ഥലമാണ് വിളയില്‍മൂല. ഭാര്യയുമായി വേര്‍പെട്ട് ജീവിക്കുന്ന സുനില്‍ മകനെ കാണാനാണ് വന്നത്. തുടര്‍ന്ന് മകനെ കണ്ട് സംസാരിക്കുകയും ചുംബിക്കുകയും ചെയ്ത ശേഷം അച്ഛന്‍ വന്നത് ആരോടും പറയണ്ട എന്ന് പറഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.ശരീരം പൂര്‍ണമായും കത്തി. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വിദേശത്ത് നിന്നെത്തിയ ആളായത് കൊണ്ട് കൃത്യമായ മാനദണ്ഡങ്ങള്‍ സ്വീകരിച്ചാണ് തുടര്‍ നടപടികള്‍ നടക്കുന്നത്. പൊലീസും ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News