ഇടുക്കി ജലാശയത്തിൽ കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി:ഇടുക്കി ജലാശയത്തിൽ കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. മാട്ടുത്താവളം കുമ്മിണിയിൽ ജോയിസ് (31), ഇല്ലിക്കൽ മനേഷ് (29) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആദ്യം മനുവിന്റെ മൃതദേഹവും പിന്നീട് ജോയ്സിന്റെ മൃതദേഹവുമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് മീൻപിടിക്കുന്നതിനിടെ യുവാക്കൾ വെള്ളത്തിൽ മുങ്ങിപ്പോയത്. ഉപ്പുതറ കാക്കത്തോട് കെട്ടുചിറയിലാണ് സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News