News

സ്വർണവിലയിൽ കുത്തനെ ഇടിവ്; രണ്ടാഴ്ചകൊണ്ട് 1,560 രൂപ താഴ്ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിൽ 1560 രൂപയുടെ ഇടിവാണുണ്ടായത്.

ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില 0.6ശതമാനം താഴ്ന്ന് ഔൺസിന് 1,784.16 ഡോളറിലെത്തി. ഈയാഴ്ച മാത്രം ആഗോള വിപണിയിലുണ്ടായ വിലയിടിവ് അഞ്ചുശതമാനമാണ്. ഫെഡ് റിസർവിന്റെ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനമാണ് വിപണിയെ ബാധിച്ചത്.കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള ഇടിവിനുശേഷം കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33ശതമാനം ഉയർന്നു. 47,112 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker