NationalNews

അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം: ബാബാ രാംദേവിനെതിരെ കേസെടുത്തു

ഡൽഹി:അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന ഐഎംഎയുടെ പരാതിയിൽ യോ​ഗ ​ഗുരു ബാബാ രാംദേവിനെതിരെ കേസെടുത്തു. ചത്തീസ്ഗഢ് പൊലീസ് ആണ് ഐഎംഎയുടെ പരാതിയിന്മേൽ കേസെടുത്തത്. രാം​ദേവിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും പതിനായിരം ഡോക്ടർമാരും ലക്ഷണക്കണക്കിന് ആളുകളും മരിച്ചെന്ന ബാബാം രാംദേവിന്റെ വീഡിയോക്കെതിരെയാണ് ഐ എം എയുടെ പരാതി.കൊവിഡ് വാക്സിേനഷനെതിരെ തെറ്റായ പ്രചാരണം നടത്തിയ ബാബാ രാംദേവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഐ എം എ നേരത്തേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ഇതിനിടെ നേരത്തേ കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പറഞ്ഞ ബാബാ രാം​ദേവ് വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചു. ഡോക്ടർമാർ ദൈവത്തിന്റെ ദൂതരാണെന്നും വാക്സിൻ സ്വീകരിച്ച ശേഷം ബാബാ രാംദേവ് പറഞ്ഞിരുന്നു. തന്റെ നിലപാടിൽ നിന്ന് മലക്കം മറിയുകയായിരുന്നു ബാബ രാംദേവ്.

അതേസമയം രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അലോപ്പതിയെയും, അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോട്ടീസ് പറയുന്നത്.

ആറുപേജുള്ള നോട്ടീസ് ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്‍റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍ നീരജ് പാണ്ഡേ വഴി അയച്ച നോട്ടീസ് ആരോപിക്കുന്നു.

അ​ലോ​പ്പ​തി ചി​കി​ത്സ വി​ഡ്ഢി​ത്ത​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൊ​വി​ഡ് രോ​ഗി​ക​ളി​ലെ ചി​കി​ത്സ​യ്ക്കാ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ അ​നു​മ​തി ന​ല്കി​യ റം​ഡി​സീ​വ​ർ, ഫ​വി​ഫ്ലൂ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ പ​രാ​ജ​യ​മാ​ണെ​ന്നു​മാ​ണ് രാം​ദേ​വ് പ​റ​ഞ്ഞ​ത്.

പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ രാം​ദേ​വി​നോ​ട് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്തി ഹ​ർ​ഷ​വ​ർ​ധ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളു​ടെ ആ​ത്മ​ധൈ​ര്യം ചോ​ർ​ത്തു​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് രാം​ദേ​വി​നു ന​ല്കി​യ ക​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ രാം​ദേ​വ് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker