24.9 C
Kottayam
Friday, June 5, 2026

മണിമലയാറ്റിൽ ചാടി കാണാതായ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി

Must read

കോട്ടയം:മണിമലയാറ്റിൽ ചാടി കാണാതായ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശ്ശേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ കങ്ങഴ സ്വദേശിയായ എൻ.പ്രകാശന്‍റെ മൃതദേഹമാണ് മൂന്നാം ദിവസം കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടെ മണിമല പാലത്തിൽ നിന്നും ഒരു കിലോമീറ്ററോളം മാറി മൂങ്ങാനി തടയണയോട് ചേർന്നാണ് മൃതദേഹം പൊങ്ങിയത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് വലിയ പാലത്തിൽ നിന്നും പ്രകാശൻ മണിമലയാറ്റിലേക്ക് ചാടിയത്. ഇയാൾക്കായി അഗ്നിരക്ഷാസേനയുടെയും സ്കൂബ ടീം അംഗങ്ങളുടെയും നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തിരച്ചിൽ തുടരുകയാണ്. ഇതിനിടെയാണ് മൃതദേഹം പൊങ്ങുന്നത്.

ജോയിന്‍റ് കൗൺസിൽ നേതാവ് കൂടിയായ പ്രകാശൻ, ജീവനൊടുക്കാൻ തീരുമാനിച്ച് തന്നെയാണ് ആറ്റിലേക്ക് ചാടിയതെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇതിന് പിന്നിലെ കാരണം വ്യക്തമല്ല. ഇയാൾ ആറ്റിൽ ചാടുന്നത് കണ്ട് ആദ്യം രക്ഷപ്പെടുത്താൻ ഓടിയെത്തിയത് അന്യസംസ്ഥാന തൊഴിലാളി ആയിരുന്ന യാനുഷ് ലുഗൻ എന്നയാളായിരുന്നു.

സമീപത്തെ ബ്രിട്ടീഷ് പാലത്തിലൂടെ നടന്നു പോവുകയായിരുന്ന അഅസം സ്വദേശികളായ യാനുഷ് ലുഗനും സുഹൃത്ത് വിജയും പ്രകാശൻ ആറ്റിലേക്ക് ചാടുന്നത് കണ്ടിരുന്നു. ചിന്തിച്ച് നിൽക്കാതെ ഓടിയെത്തിയ യാനുഷ്, പ്രകാശനെ രക്ഷിക്കാൻ ചാടുകയായിരുന്നു. ഇയാളെ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ ഇയാൾ കൈ തട്ടി മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഇതോടെ നിവൃത്തിയില്ലാതെ യാനുഷ് തിരികെ കരയിലേക്ക് കയറുകയായിരുന്നു. സ്വന്തം ജീവന്‍ പണയം വച്ച് ശക്തമായ ഒഴുക്കുള്ള പുഴയിൽ ചാടി ആളുടെ കൈപിടിച്ചെങ്കിലും വഴുതിപ്പോയതിന്‍റെ സങ്കടമുണ്ട് യാനുഷിന്.

- Advertisement -

ഇതിന് പിന്നാലെയാണ് ഒഴുക്കിൽപ്പെട്ട പ്രകാശന് വേണ്ടി തിരച്ചിൽ ശക്തമാക്കിയതും മൃതദേഹം കണ്ടെത്തുന്നതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week