കോട്ടയം: മണിമല പാലത്തില്‍ നിന്നു ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി താലൂക്കിലെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ കങ്ങഴ ഇടയപ്പാറ കലാലയത്തില്‍ എന്‍. പ്രകാശ് (52) ആണ് മരിച്ചത്. മൂന്നാനിയിലെ തടയണയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
തിങ്കളാഴ്ച രാവിലെയാണ് പ്രകാശ് ആറ്റില്‍ ചാടിയത്. ബാഗും ചെരുപ്പും പാലത്തിന് സമീപം വച്ചതിനുശേഷമാണ് ഇയാള്‍ ആറ്റിലേക്ക് ചാടിയത്. ബാഗില്‍ നിന്നു കിട്ടിയ ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്.
വീട്ടില്‍ നിന്നു ഓഫീസിലേക്ക് രാവിലെ ഇറങ്ങിയാളാണ് പാലത്തില്‍ നിന്നു ചാടിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിലോ ഓഫീസിലോ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News