31.1 C
Kottayam
Friday, May 3, 2024

ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി

Must read

മലപ്പുറം: വേങ്ങര ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി. ബാക്കിക്കയം സ്വദേശി ഇസ്മായിലിന്റെയും മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെയാണ് കടലുണ്ടി പുഴയില്‍ ഇസ്മായേലും മകന്‍ ആറുവയസുകാരനായ മുഹമ്മദ് ഷമ്മിലിനെയും കാണാതായത്. അയല്‍വാസിയുമൊത്ത് കടലുണ്ടി പുഴയില്‍ കുളിക്കാറിറങ്ങിയതാണ് അച്ഛനും രണ്ട് മക്കളും. മൂത്ത മകനായ ഷാനിബും അയല്‍വാസിയും രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇസ്മായിലിനെയും ഇളയ മകനെയും കണ്ടെത്തിയില്ലായിരുന്നു.

തുടര്‍ന്ന് പോലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം ലഭിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week