ദീപികയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ചു മണിക്കൂര്‍
മുംബൈ: ലഹരിമരുന്ന് കേസില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ ചോദ്യം ചെയ്യലിന് ഹാജരായ നടി ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂറിലേറെയാണ് ദീപികയെ ചോദ്യം ചെയ്തത്. 9.45ന് എത്തിയ ദീപികയുടെ ചോദ്യം ചെയ്യല്‍ 3.35ഓടെ പൂര്‍ത്തിയായി. താന്‍ ലഹരി വസ്തു ഉപയോഗിച്ചതായാണ് ദീപിക അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെയും വിട്ടയച്ചിട്ടുണ്ട്.
2017ല്‍ മാനേജരുമായി ലഹരിമരുന്നിനെ കുറിച്ച് ദീപിക ചര്‍ച്ച ചെയ്യുന്ന വാട്സാപ് ചാറ്റ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു ഇതില്‍ വ്യക്തത വരുത്താനായാണ് നടിയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്.
ബോളിവുഡ് നടിമാരായ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. താന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നും എന്നാല്‍ സുശാന്തുമായി അടുപ്പത്തിലായിരുന്നെന്ന് സാറ അലി ഖാന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. ശ്രദ്ധ കപൂറും ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞെങ്കിലും അന്വേഷണ സംഘം ഇത് വിശ്വസിച്ചിട്ടില്ല.
അതേസമയം താരങ്ങള്‍ക്ക് ലഹരിമരുന്ന് ഒന്നിലേറെ തവണ ഏര്‍പ്പെടുത്തി കൊടുത്തതിന് കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയിലെ മുന്‍ ജീവനക്കാരനായ ക്ഷിതീജ് പ്രസാദിനെ ചോദ്യം ചെയ്യലിനൊടുവില്‍ എന്‍.സി.ബി അറസ്റ്റ് ചെയ്തു.