KeralaNewsRECENT POSTS
തൊടുപുഴയില്‍ സ്‌കൂള്‍ മൈതാനത്ത് ചുഴലിക്കാറ്റ്! ആദ്യം പരിഭ്രാന്തി പിന്നീട് കൗതുകം
തൊടുപുഴ: തൊടുപുഴയിലെ കല്ലാനിക്കല്‍ സ്‌കൂളിള്‍ മൈതാനത്ത് ചുഴലിക്കാറ്റ് ആഞ്ഞു വീശിയത് അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികള്‍ ഈ സമയത്ത് മൈതാനത്ത് ഇല്ലായിരുന്നു.
കാറ്റ് വീശിയതോടെ കുട്ടികളെ പുറത്തിറക്കാതെ അധ്യാപകര്‍ ശ്രദ്ധിക്കുകയും ചെയ്തു. നൂറു മീറ്ററോളം ഉയരത്തില്‍ പൊടി ഉയര്‍ത്തിയ ശേഷമാണ് ചുഴലിക്കാറ്റ് ശമിച്ചത്. കാറ്റില്‍ നാശ നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News