Entertainment
ഇത്രയ്ക്ക് ദാരിദ്യമാണോ കുട്ടീ വീട്ടില്‍? പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ ഫോട്ടോയ്ക്ക് നേരെ സൈബര്‍ ആക്രമണം
ഇന്‍സ്റ്റാഗ്രാമില്‍ മൂന്നു ലക്ഷത്തില്‍ മേലെ ഫോളോവേഴ്സുള്ള വ്യക്തിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. അതുകൊണ്ട് തന്നെ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലാവുക. എന്നാല്‍, ഒരുകൂട്ടം ആളുകളുടെ കണ്ണുകള്‍ പോകുന്നത് പ്രാര്‍ത്ഥനയുടെ വേഷവിധാനത്തിലേക്കാണ്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച വിഷയമാവുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രത്തിനു നല്ല പ്രതികരണം ലഭിച്ചെങ്കിലും ചില സദാചാരകരില്‍ നിന്നു വിമര്‍ശനവും അശ്ലീലവും കലര്‍ന്ന പ്രതികരണമാണ് വരുന്നത്. ‘ഇന്ദ്രജിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം നല്ല അവസരം കിട്ടിയാലേ ഈ കുട്ടിയുടെ ദാരിദ്ര്യം മാറു’. ഇത്രയ്ക്ക് ദാരിദ്യമാണോ കുട്ടീ വീട്ടില്‍? തുടങ്ങി നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News