EntertainmentNationalNews
ലൈംഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തൽ; കർണ്ണാടകയെ വിറപ്പിച്ച സീരിയൽ കില്ലർ സയനൈഡ് മോഹന്റെ കഥ വെള്ളിത്തിരയിലേക്ക്; നായികയായി പ്രിയാമണി
ബംഗലൂരു:ലൈംഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്ന കർണ്ണാടകയെ വിറപ്പിച്ച കുപ്രസിദ്ധ കൊലയാളി സയനെെഡ് മോഹന്റെ ജീവിതം പ്രമേയമാക്കി ദേശീയ പുരസ്കാര ജേതാവായ സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സയനൈഡ്’ എന്നു പേരു നൽകി.
ആരാധകർ കാത്തിരിക്കുന്ന സിനിമയില്‍ നായികയായി എത്തുന്നത് പ്രിയാമണിയാണ്. ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് പ്രിയാമണി എത്തുക.
വർഷങ്ങൾ മുൻപ് കര്‍ണാടകയില്‍ കോളിളക്കം സൃഷ്‌ടിച്ച കൊലപാതക പരമ്പരയായിരുന്നു സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന പ്രൊഫസര്‍ മോഹന്‍ നടത്തിയത്. സയനൈഡ് ഉപയോഗിച്ച് സ്ത്രീകളെ കൊലപ്പെടുത്തിയ മോഹന്‍ ഇന്ത്യയുടെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ വ്യത്യസ്തനായ കൊലയാളിയാണ് മോഹൻ എന്ന് വിലയിരുത്തപ്പെടുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News