ഇടുക്കിയിൽ ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടി ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

ഇടുക്കി: ഇടുക്കി അരിക്കുഴയിൽ ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടി ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്. അപകടത്തിൽ 65 വയസുകാരന് 50 ശതമാനം പൊള്ളലേറ്റു. ആഹ്ലാദപ്രകടനത്തിന് വേണ്ടി ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News