തോറ്റാല്‍ തോറ്റെന്നു പറയണം, അതാണ് അന്തസ്; യു.ഡി.എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തകര്‍ച്ചയില്‍ നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശവുമായി കെ. മുരളീധരന്‍ എം.പി. തോറ്റാല്‍ തോറ്റെന്നു പറയണം, അതാണ് അന്തസ്. തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസില്‍ തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ തോല്‍വി അംഗീകരിക്കാതെ വാര്‍ത്താ സമ്മേളനം നടത്തിയതിനെ പരസ്യമായി നിരാകരിച്ചാണ് മുരളീധരന്‍ രംഗത്തെത്തിയത്.

യുഡിഎഫില്‍ ഐക്യമില്ല. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പോലത്തെ മികച്ച പ്രതിപക്ഷ നേതാക്കന്മാര്‍ ഇന്ന് കോണ്‍ഗ്രസിലില്ലെന്നും മുരളീധരന്‍ ആഞ്ഞടിച്ചു. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച കണാതെ പോകരുതെന്നും മുരളീധരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News