കാട്ടുപന്നിയുടെ കുത്തേറ്റ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 39 വോട്ട്

കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 39 വോട്ട്. കോടഞ്ചേരി പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ മത്സരിച്ച വാസുകുഞ്ഞനെയായിരുന്നു തിങ്കളാഴ്ച രാവിലെ കാട്ടുപന്നി ആക്രമിച്ചത്.

കോണ്‍ഗ്രസിലെ അലക്‌സ് തോമസാണ് വാര്‍ഡില്‍ വിജയിച്ചത്. 344 വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായ അഡ്വ. സുനില്‍ ജോര്‍ജിനെ തോല്‍പിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരക്ക് പോളിങ് ബൂത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ചൂരമുണ്ട കണ്ണോത്ത് റോഡില്‍ വെച്ച് കുത്തേറ്റ വാസുകുഞ്ഞനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News