ബിജെപി ദേശീയ നേതാവ് എ.പി അബ്ദുള്ളക്കുട്ടിയുടെ അനുജന് ആകെ ലഭിച്ചത് 20 വോട്ടുകള്‍

കണ്ണൂര്‍: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ അനുജന് ആകെ ലഭിച്ചത് 20 വോട്ടുകള്‍. അബ്ദുല്ലക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡ് കമ്പിലില്‍ നിന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി സഹോദരന്‍ എപി ശറഫുദ്ദീന്‍ മത്സരിച്ചത്. ഇവിടെ നാലാം സ്ഥാനക്കാരനാണ് ഇദ്ദേഹം.

നാറാത്ത് അബ്ദുല്ലക്കുട്ടിയുടെ തറവാട് വീടിന് സമീപം തന്നെയാണ് ശറഫുദ്ദീന്‍ താമസിക്കുന്നത്. മുസ്ലീം ലീഗിന്റെ സൈഫുദ്ദീന്‍ നാറാത്ത് 677 വോട്ടുമായി ഒന്നാമതെത്തി. 318 വോട്ട് നേടി എസ്ഡിപിഐ ആണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. 125 വോട്ടുകളുമായി സിപിഎം മൂന്നാം സ്ഥാനത്താണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News