KeralaNews

ലോക്സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സി.പി.ഐ.എം

തിരുവനന്തപുരം: ലോക്സഭയിലേക്ക് മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സി.പി.ഐ.എം. വിജയസാധ്യത കണക്കിലെടുത്ത് ചിലര്‍ക്ക് ഇളവ് നല്‍കണമെന്നും നിര്‍ദേശം. നിയമസഭയില്‍ രണ്ട് തവണ പൂര്‍ത്തിയാക്കിയവര്‍ക്ക് സീറ്റ് നല്‍കില്ല.

തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കണ്ട എന്ന് സിപിഐഎം സംസ്ഥാന സമിതി തീരുമാനിച്ചു. മണ്ഡലം നിലനിര്‍ത്താന്‍ അനിവാര്യമെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇളവ് നല്‍കേണ്ടതുള്ളു. സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് എകെജി സെന്ററില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച തുടരുകയാണ്.

തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണ സിപിഐഎം സ്വതന്ത്രന്‍മാര്‍ ഉള്‍പ്പെടെ മത്സരിച്ച 92 സീറ്റുകളില്‍ ചിലത് മറ്റ് കക്ഷികള്‍ക്ക് വിട്ട് നല്‍കേണ്ടി വരുമെന്ന് ഇന്നലെ ചേര്‍ന്ന സെക്രട്ടറിയറ്റ് വിലയിരുത്തിയിരുന്നു. ഏതൊക്കെ സീറ്റുകള്‍ വിട്ട് നല്‍കണമെന്ന കാര്യവും സംസ്ഥാന കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button