Entertainment
അനിയത്തിക്കൊപ്പം ചുവട്‌വെച്ച് അനുസിതാര; വീഡിയോ വൈറല്‍
അനിയത്തിക്കൊപ്പം ചുവടുവെക്കുന്ന നടി അനു സിത്താരയുടെ വിഡിയോ വൈറലാകുന്നു. ക്വീന്‍ എന്ന മലയാള ചിത്രത്തിലെ ‘പൊടിപാറണ തേരാണേ’ എന്ന ഗാനത്തിനൊപ്പമാണ് അനു തന്റെ സഹോദരി അനുസോനാരക്കൊപ്പം ചുവടുവെക്കുന്നത്.
മിഡ് നൈറ്റ് ഫണ്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ഇരുവരുടേയും ഡാന്‍സ് പങ്കുവെച്ചിരിക്കുന്നത്. ചേച്ചി അനുജത്തി കോമ്പിനേഷന്‍ അതിമനോഹരം എന്നാണ് ആരാധകരുടെ അഭിപ്രായം. അനുസോനാ മികച്ച ഗായികകൂടിയാണ്. അനു സോനാരയുടെ പാട്ടിനൊപ്പം താരം നൃത്തം ചെയ്യുന്ന വിഡിയോകളും വൈറലായിരുന്നു.
അഭിനയത്രി എന്നതിനോടൊപ്പംതന്നെ മികച്ച നര്‍ത്തകി കൂടിയാണ് അനു സിത്താര. അനു പങ്കുവെക്കുന്ന നൃത്ത വിഡിയോകള്‍ക്ക് വലിയ അഭിപ്രായമാണ് കിട്ടാറുള്ളതും.
https://www.instagram.com/p/CKrfVMNghy9/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News