24.8 C
Kottayam
Tuesday, June 16, 2026

യേശുക്രിസ്തുവിന്റെ വരവിനുശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്? കെല്‍ട്രോണിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

Must read

കൊല്ലം: അക്ഷയ കേന്ദ്രങ്ങളുടെ പുതിയ ഫ്രാഞ്ചസിക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുള്ള ചോദ്യം വിവാദമായിയിരുന്നു. യേശുക്രിസ്തുവിന്റെ വരവിനുശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്? എന്നായിരുന്നു ചോദ്യം. എന്നാല്‍ വിവാദത്തിന് പിന്നാലെ ബിജെപി നേതാവ് ശോഭാ സുരേന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കെട്രോണിന് മറുപടി നല്‍കിയാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

യേശുക്രിസ്തുവിന്റെ വരവിനുശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്?
പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള ഫ്രാഞ്ചൈസി നിര്‍ണയിക്കുന്നതിന് കെല്‍ട്രോണ്‍ നടത്തുന്ന പരീക്ഷയിലെ ചോദ്യമാണിത്. ഈ ചോദ്യത്തിന് നാല് ഓപ്ഷനും നല്‍കിയിട്ടുണ്ട്.
A. ബ്രഹ്മാവ്
B. വിഷ്ണു
C. മഹേശ്വരന്‍
D. ഇന്ദ്രന്‍

ഏഷ്യന്‍ ഹിസ്റ്ററിയിലെ വേദിക്ക് ഭാഗത്തെ ചോദ്യമാണെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് അടുക്കുമ്‌ബോള്‍ മതങ്ങളെ തമ്മില്‍ തല്ലിച്ച് അതില്‍ നിന്ന് ചോര കുടിക്കാന്‍ ഉള്ള മാര്‍ക്‌സിസ്റ്റ് കുബുദ്ധിയാണ് ഇതിനൊക്കെ പിന്നില്‍. ഇങ്ങനെ ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയാല്‍ തങ്ങളുടെ കൂട്ടു മുന്നണിക്കാരായ എസ്ഡിപിഐ ക്കാരെ പോലെ അധ്യാപകരുടെ കൈവെട്ടാന്‍ ഹൈന്ദവ ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ ഇറങ്ങുമെന്നും അങ്ങനെ ഒരു കലാപം ഉണ്ടാക്കാം എന്നൊക്കെ വിചാരിക്കുന്ന കുത്തിത്തിരിപ്പുകാര്‍ക്ക് നല്ല നമസ്‌കാരം.

- Advertisement -

ഈ സര്‍ക്കാര്‍ വിശ്വാസ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളിലും വിശ്വാസ വിരുദ്ധത കുത്തിനിറയ്ക്കാനും സാഹോദര്യത്തോടെ കഴിയുന്ന നാനാജാതി മതസ്ഥരെ തമ്മിലടിപ്പിക്കാനുമാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്.

- Advertisement -

ഹൈന്ദവ ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ ഇതിനെതിരെ പ്രതികരിക്കും. അവര്‍ പ്രതികരിക്കുന്നത് ഒരു ക്രൈസ്തവ സഹോദരനെയും വിദ്വേഷത്തോടെ കണ്ടുകൊണ്ട് ആയിരിക്കില്ല. പ്രത്യുത ജാതിമതഭേദമെന്യേ ഒറ്റക്കെട്ടായി ഈ കമ്മ്യൂണിസ്റ്റ് വിശ്വാസ വിരുദ്ധതയെ നേരിട്ടുകൊണ്ട് തന്നെയായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week