KeralaNews

വോട്ട് ശതമാനം കുറഞ്ഞു; മുസ്ലീം മധ്യവര്‍ഗത്തേയും ക്രൈസ്തവരേയും കൂടുതലായി പാര്‍ട്ടിയിലേക്ക് എത്തിക്കണമെന്ന് സി.പി.എം അവലോകന റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു ലഭിച്ച വോട്ട് ശതമാനത്തില്‍ കുറവുണ്ടായി എന്ന് കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. 2016നെ അപേക്ഷിച്ച 2021ല്‍ ലഭിച്ച വോട്ട് ശതമാനം കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹിക-സാമ്പത്തികമായ ഏറ്റക്കുറച്ചിലുള്ള മേഖലയില്‍ ശ്രദ്ധ കൊടുക്കണം. ഹിന്ദു വര്‍ഗീയത തടയാന്‍ ഇടപെടലുകള്‍ നടത്തണം. ക്രൈസ്തവരേയും മുസ്ലീം മധ്യവര്‍ഗത്തേയും കൂടുതലായി പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ശ്രദ്ധിക്കണം. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ 9 മണ്ഡലങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.

കാസര്‍ഗോഡ് ഭാഷാ ന്യുനപക്ഷ മേഖലകളില്‍ ബി.ജെ.പിയുടെ സ്വാധീനം കുറയ്ക്കാന്‍ പരിശ്രമിക്കണം. ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനമാണ് തൃണമൂല്‍ കോണ്‍ഗ്രസിനോടും സ്വീകരിക്കേണ്ടത്.

കൊല്ലത്ത് വോട്ട് കുറഞ്ഞ് പരിശോധിക്കണം. നേതാക്കളില്‍ പാര്‍ലമെന്ററി മോഹങ്ങള്‍ വര്‍ധിച്ചുവരുന്നു. അത് തടയണം. പലയിടത്തും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നു. അതിനെതിരെ കടുത്ത നടപടി തന്നെ വേണം. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വരെ നീക്കമുണ്ടായി. അത്തരം പ്രവണതകള്‍ അനുവദിക്കരുതെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടിയിലേക്ക് കടന്നുവരുന്ന പുതിയ തലമുറയില്‍ രാഷ്ട്രീയബോധം ഉണ്ടാക്കിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ച നടക്കും. കഴിഞ്ഞ മൂന്നു ദിവസമായി ഓണ്‍ലൈനായാണ് കേന്ദ്രകമ്മിറ്റി അവലോകന യോഗം ചേര്‍ന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button