കൊച്ചി: കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ നിഗൂഢമായ ഒട്ടേറെ കാര്യങ്ങള്‍ പുറത്തു വരാന്‍ ഉണ്ടന്ന് കോടതി നിരീക്ഷിച്ചിരുന്നു. ത്യശൂര്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ചില പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്. സുജീഷ്, ദീപ്തി, അഭിജിത്ത്, അരീഷ്, ലബീഷ്, ബാബു, അബ്ദുല്‍ ഷാഹിദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. കുഴല്‍പ്പണത്തിന്റെ ഉറവിടം, പണം എത്തിച്ചത് എന്തിനു വേണ്ടി എന്നത് കണ്ടെത്തണം എന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News