25.6 C
Kottayam
Wednesday, May 15, 2024

കോട്ടയത്ത് കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ ബി.ജെ.പി രഹസ്യ നിര്‍ദ്ദേശം നല്‍കിയെന്ന് സി.പി.എം

Must read

കോട്ടയം: കോട്ടയത്ത് ബി.ജെ.പി കോണ്‍ഗ്രസുമായി പരസ്യമായും രഹസ്യമായും സഖ്യത്തിലാണെന്നു സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍. ഇരുപാര്‍ട്ടികളും പരസ്പരം വോട്ട് കച്ചവടം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാലാ നഗരസഭയില്‍ അഞ്ചു വാര്‍ഡുകളിലും, ഈരാറ്റുപേട്ടയില്‍ 24 വാര്‍ഡുകളിലും, ഏറ്റുമാനൂര്‍ നഗരസഭയില്‍ എട്ടിടങ്ങളിലും ബിജെപിക്കു സ്ഥാനാര്‍ഥികളില്ല. ഇവിടങ്ങളിലൊക്കെ കോണ്‍ഗ്രസിനു വോട്ടു ചെയ്യാന്‍ ബിജെപി അണികള്‍ക്കു രഹസ്യനിര്‍ദേശം നല്‍കിയെന്നാണു വൈക്കം വിശ്വന്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week