KeralaNews

ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി.പി.എമ്മും, ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്ന് കോടിയേരി

തിരുവനന്തപുരം: ഗവര്‍ണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കളിക്കുകയാണെന്ന് സിപിഎം. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്ത ഗവര്‍ണര്‍ക്കെതിരെയാണ് സിപിഎമ്മിന്റെ രൂക്ഷവിമര്‍ശനം. പ്രമേയം നിയമ വിരുദ്ധമെന്ന ഗവര്‍ണറുടെ പരസ്യ വിമര്‍ശനമാണ് സിപിഎമ്മിനെ പ്രകോപിച്ചിരിക്കുന്നത്.

ഗവര്‍ണര്‍ സകല പരിധികളും ലംഘിച്ചുവെന്നും ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് അദ്ദേഹം നിയമസഭാ നടപടിയെ വിമര്‍ശിക്കുന്നതെന്നും വ്യക്തമാക്കണം. ഭരണഘടനയും നിയമസംഹിതകളും സുപ്രീംകോടതി വിധികളുമൊന്നും മനസ്സിലാക്കാതെയുള്ള ഗവര്‍ണറുടെ ‘സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍’ കളി സകല സീമകളും അതിലംഘിച്ചിരിക്കുകയാണെന്നും കോടിയേരി പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു സിപിഐയുടെ വിമര്‍ശനം. ഗവര്‍ണര്‍ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും അതിന് ഗവര്‍ണര്‍ പദവി രാജി വയ്ക്കണമെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker