ഈഴവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്ന് സുഭാഷ് വാസു, തുഷാറിന് ശതകോടികളുടെ അനധികൃത സമ്പാദ്യം
ആലപ്പുഴ: ഈഴവരുടെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്നും വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് വാസു ആരോപിച്ചു.
പാര്‍ലമെന്റ് ഇലക്ഷനില്‍ ആറ്റിങ്ങല്‍ ആലപ്പുഴ സീറ്റുകള്‍ സി.പി.എമ്മിനു വേണ്ടി വെള്ളാപ്പള്ളിയും തുഷാറും കച്ചവടം നടത്തി. അരൂര്‍ ഉപതെരഞ്ഞെടുപ്പ് സീറ്റിലും സി.പി.എമ്മുമായി കുതിര കച്ചവടം നടത്തി. കോന്നിയില്‍ തനിക്ക് വസ്തു ഉണ്ടെന്നത് സത്യമാണെന്നും സുഭാഷ് വാസു പറഞ്ഞു. മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്നും സുഭാഷ് കൂട്ടിച്ചേര്‍ത്തു. തുഷാറിന് അനധികൃത സ്വത്തുണ്ട്. വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചു.
കേരളത്തിലെ ആറ് മണ്ഡലങ്ങളില്‍ എസ്.എന്‍.ഡി.പി സര്‍ക്കുലറുകള്‍ ഇറക്കി എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് തുഷാര്‍ അടക്കം ചെയ്തത്. ബി.ഡി.ജെ.എസിനെ വിഢികളാക്കിയ അദ്ദേഹം പ്രസ്ഥാനത്തെ തന്നെ വഞ്ചിച്ചുവെന്നും സുഭാഷ് വാസു പറഞ്ഞു.
തുഷാറിന്റെ സമ്പത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായും സുഭാഷ് വാസു ആരോപിച്ചിട്ടുണ്ട്. 2002ല്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുമ്പോള്‍ അവര്‍ സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ സമ്പത്ത് ഒരു കോടി 80 ലക്ഷം രൂപയായിരുന്നു. ഇന്ന് ഏകദേശം 500 കോടിയുടെ സമ്പത്ത് അദ്ദേഹത്തിനുണ്ട്. അദ്ദേഹം എന്‍.ഡി.എയുമായി സഹകരിക്കുന്നത് നിയമാനുസൃതമല്ലാതെ സമ്പാദിച്ച സ്വത്ത് സമ്പത്ത് നഷ്ടപ്പെടുമോ എന്ന വ്യഥകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് കോന്നിയില്‍ വസ്തുവുണ്ടെന്ന് കാര്യം അദ്ദേഹം സ്ഥിരീകരിച്ചു.
2002 കാലഘട്ടത്തില്‍ ഹരിപ്പാടുള്ള ഹോട്ടല്‍ വിറ്റ് വാങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി പ്രസ്ഥാനത്തില്‍ നിന്ന് ഊറ്റിയെടുത്ത സ്വത്തുകൊണ്ട് വെള്ളാപ്പള്ളി കുടുംബം മക്കാവുവില്‍ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ടെന്നും സുഭാഷ് വാസു ആരോപിച്ചു.