HealthKeralaNews

കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു; കാരണമാകുന്നത് ഈ വൈറസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ പടരുന്ന തക്കാളിപ്പനിക്കു കാരണമാകുന്നത് കോക്സാകി വൈറസ് വകഭേദങ്ങളാണെന്നു കണ്ടെത്തല്‍. തിരുവനന്തപുരത്ത് അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ വിശകലനത്തിലാണ് സ്ഥിരീകരണം.

എന്ററോ വൈറസ് വിഭാഗത്തില്‍ വരുന്നതാണ് കോക്സാകി. ഇതിന്റെ എ-6, എ-16 വകഭേദങ്ങളാണ് സംസ്ഥാനത്ത് പടരുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ പറഞ്ഞു. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നുള്ള സാംപിളുകളുടെ ജനിതകശ്രേണീകരണമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയത്.

മിക്ക ജില്ലകളിലും, കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും തക്കാളിപ്പനി റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. താരതമ്യേന ഗുരുതരമല്ലാത്ത രോഗമാണ് തക്കാളിപ്പനി.

ലക്ഷണങ്ങള്‍

  • ചെറിയ പനി
  • വായ്ക്കകത്ത് നാവിലും കവിളിനകത്തും മോണയിലും കുമിളകള്‍
  • തൊണ്ടവേദനയും ഭക്ഷണമിറക്കാന്‍ പ്രയാസവും.
  • കൈയിലും കാലിലും പൃഷ്ഠഭാഗത്തും ചുവന്ന തടിപ്പും കുമിളകളും
  • നിറംമങ്ങിയ പാടായി തുടങ്ങി ചിക്കന്‍പോക്‌സ് പോലെ കുമിളകളുണ്ടാകും. ഒരാഴ്ചയ്ക്കകം ഈ കുമിളകള്‍ കരിഞ്ഞുണങ്ങിത്തുടങ്ങും.
  • രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയും മൂക്കിലെയും തൊണ്ടയിലെയും സ്രവങ്ങള്‍ വഴിയുമാണ് പ്രധാനമായും വൈറസ് പകരുന്നത്. അതിവേഗം പകരുന്ന അസുഖമാണിത്. അപൂര്‍വമായി ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് പോലുള്ള മാരക സങ്കീര്‍ണതകളിലേക്ക് നീങ്ങാം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker