27.4 C
Kottayam
Thursday, June 4, 2026

കൊവിഡ് ബാധിതര്‍ 3.75 കോടിയിലേക്ക്; മരണസംഖ്യ 10.77 ലക്ഷം കടന്നു

Must read

വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 10,77,190 പേര്‍ക്ക് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്. ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 75 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 3,74,48,771 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. 28,097,779 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, അര്‍ജന്റീന, പെറു, മെക്‌സിക്കോ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്. പ്രതിദിന രോഗികളുടെ വര്‍ധനവില്‍ ഇന്ത്യയാണ് മുന്നില്‍ 24 മണിക്കൂറിനിടെ 74,535 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധിച്ചത്. രോഗബാധയില്‍ ഒന്നാമത് നില്‍ക്കുന്ന അമേരിക്കയില്‍ 50,000നടുത്ത് ആളുകള്‍ക്കാണ് (48,969) കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.

പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നില്‍. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 921 പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്. അതേസമയത്ത്, അമേരിക്കയില്‍ 607 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി മരണമടഞ്ഞു. ആദ്യ 10നു ശേഷമുള്ള 15 രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനും മുകളിലാണ്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ഇറാന്‍, ചിലി, ഇറാക്ക, ബംഗ്ലാദേശ്, ഇറ്റലി,സൗദി അറേബ്യ, ഫിലിപ്പീന്‍സ്, തുര്‍ക്കി, ഇന്തോനീഷ്യ, ജര്‍മനി, പാക്കിസ്ഥാന്‍, ഇസ്രയേല്‍, ഉക്രെയ്ന്‍ എന്നിവയാണ് ഈ 15 രാജ്യങ്ങള്‍.

കാനഡയും, നെതര്‍ലന്‍ഡ്‌സും, റൊമേനിയയും, മൊറോക്കോയും ഇക്വഡോറും ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ ലോകത്തെ 43 രാജ്യങ്ങളില്‍ ലക്ഷത്തിനും മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week