മസ്ക്കറ്റ്:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ ചിത്രങ്ങളും, വ്യക്തി വിവരങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഒമാൻ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്.
സ്വദേശി – പ്രവാസി പൗരൻമാർക്ക് നിർദ്ദേശം ബാധകമാണ്. രാജ്യത്തെ മുഴുവൻ പൊതു ജനങ്ങളും കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തണമെന്ന് സുപ്രീം കമ്മിറ്റി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. യുവാക്കൾക്കിടയിൽ കോവിഡ് വ്യാപന നിരക്കും, കോവിഡ് മരണ നിരക്കും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശനമായ നിർദ്ദേശങ്ങളാണ് സുപ്രീം കമ്മിറ്റി നൽകിയിരിക്കുന്നത്. പല ഘട്ടങ്ങളിലും യുവാക്കൾ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നുവെന്നാണ് സുപ്രീം കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News