കൊവിഡ് മരണങ്ങള്‍ 10.40 ലക്ഷത്തിലേക്ക്; രോഗബാധിതര്‍ 3.51 കോടി കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് മരണങ്ങള്‍ 10.40 ലക്ഷത്തിലേക്ക്. ഇതുവരെ 10,37,941 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്ക്. വേള്‍ഡോ മീറ്റര്‍, ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല എന്നിവ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

ഇതുവരെ 3,51,27,596 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 2,61,21,777 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, അര്‍ജന്റീന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.

12 രാജ്യങ്ങളില്‍ മൂന്ന് ലക്ഷത്തിനു മുകളിലും 16 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലുമാണ് കോവിഡ് ബാധിതരെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News