കൊച്ചി: എറണാകുളത്ത് പരിശീലന പറക്കലിനിടെ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു. ഗ്ലൈഡറില്‍ ഉണ്ടായിരുന്ന രണ്ട് നാവികസേനാ ഉദ്യോഗസ്ഥര്‍ മരിച്ചു. ലെഫ്. രാജീവ് ഝാ, പെറ്റി ഓഫീസര്‍ ഇലക്ട്രിക്കല്‍ എയര്‍ സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ കൊച്ചിയിലെ തന്നെ നാവികസേനാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ബിഒടി പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് ഗ്ലൈഡര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഗ്ലൈഡറില്‍ രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News