ട്രംപിന്റെ മരണം പ്രതീക്ഷിച്ചുള്ള’ ട്വീറ്റുകള്‍ നിറയുന്നു: മുന്നറിയിപ്പ് നല്‍കി ട്വിറ്ററും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ലോകം മുഴുവനും ഉത്കണ്ഠയിലാണ് . ഇതോടെ ട്രംപിന്റെ മരണം പ്രതീക്ഷിക്കുന്നുവെന്ന തരത്തിലുള്ള ട്വീറ്റുകള്‍ നിറയുകയാണ്. ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലുടെ അറിയിച്ചത്.
പിന്നാലെ 72 കാരനായ ട്രംപിന് മരണ ആശംസകളും തമാശകളും നിറഞ്ഞ ട്വീറ്റുകള്‍ നിറയുകയായിരുന്നു. അതേസമയം ഇത്തരത്തിലുള്ള ട്വീറ്റുകള്‍ നിറഞ്ഞതോടെ ട്രംപിന്റെ മരണ ആശംസകള്‍ പങ്കിടുന്ന അക്കൗണ്ടുകള്‍ താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ട്വിറ്റര്‍ നല്‍കിക്കഴിഞ്ഞു.
പ്രസിഡന്റിന്റെ മരണം ആഗ്രഹിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമിന്റെ നയങ്ങള്‍ക്കെതിരാണെന്നും, ഇത്തരത്തില്‍ ട്വീറ്റുകള്‍ പങ്കുവെയ്ക്കുന്ന അക്കൗണ്ടുകള്‍ താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്യപ്പെട്ടേക്കാം. മരണമോ പ്രസിഡന്റിന് ശാരീരിക ഉപദ്രവമോ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ട്വീറ്റുകള്‍ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത്തരത്തില്‍ പങ്കുവെയ്ക്കപ്പെടുന്ന അക്കീണ്ടുകള്‍ ഓട്ടോമാറ്റിക് ആയി തന്നെ സസ്പെന്‍ഡ് ആയിപ്പോകുമെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.