28.9 C
Kottayam
Thursday, April 18, 2024

24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തിലേക്ക്

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 89,58,484 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ 4,43,303 പേരാണ് കൊവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് 83,83,603 പേര്‍ ഇതുവരെ കോവിഡില്‍ നിന്നു മുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് മരണം 1,31,578 ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week