31.1 C
Kottayam
Thursday, May 2, 2024

48 വയസുകാരന്റെ അഞ്ചാം ഭാര്യ 13കാരി! അവളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് വരന്‍

Must read

മനില: 48 വയസുകാരന് പതിമൂന്ന് വയസുകാരി വധു! ഞെട്ടേണ്ട, സംഭവം സത്യമാണ്. ഫിലിപ്പീന്‍സില്‍ ആണ് സംഭവം. അബ്ദുള്‍ റസാക്ക് അമ്പാട്ടുവാന്‍ എന്ന 48-കാരന്‍ തന്റെ അഞ്ചാം ഭാര്യയായി തിരഞ്ഞെടുത്തത് അസ്‌നൈറ പമന്‍സാങ് മുഗ്‌ളിങ് എന്ന 13-കാരിയെയാണ്. ഇരുവരുടേയും പ്രായവ്യത്യാസം കേട്ട് ഞെട്ടിയിരിക്കുകയാണ് പലരും. പെണ്‍കുട്ടിയുടെ അതേ പ്രായത്തിലുള്ള മക്കളുമുണ്ട് ഇയാള്‍ക്ക്.

ഒക്ടോബര്‍ 22നായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ ഈ അടുത്ത കാലത്താണ് ഇരുവരുടേയും വിവാഹ ദൃശ്യങ്ങള്‍ പുറത്തുവന്നത്. എല്ലാ ആഢംഭരത്തോടും കൂടിയാണ് ഇവരുടെ വിവാഹം നടന്നത്. തനിക്കു സമയം ചിലവഴിക്കാനും തന്റെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

അവളുടെ 20-ാം വയസ്സല്‍ മാത്രമേ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകൂ. അതുവരെ ഭാര്യയെ പഠിക്കാന്‍ അയക്കുമെന്നുമാണ് വരന്‍ പറയുന്നത്. വധുവും സന്തോഷത്തിലാണ്. അദ്ദേഹത്തിനു വേണ്ടി പാചകം പഠിക്കുകയാണ് താനിപ്പോള്‍. എന്തിനാണെന്നു ചോദിച്ചാല്‍ അദ്ദേഹം എപ്പോഴും സന്തോഷവാനായിരിക്കണം എന്നാണ് അസ്നൈറ പറയുന്നത്. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍ ഫണ്ടിന്റെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവുമധികം ബാലവധുക്കലുള്ള രാജ്യങ്ങളില്‍ 12-ാം സ്ഥാനമാണ് ഫിലിപ്പീന്‍സിനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week