HealthNews

ഇന്നലെ രാജ്യത്ത് റെക്കോര്‍ഡ് രോഗമുക്തര്‍; മരണ സംഖ്യ ഉയരുന്നതില്‍ ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,63,533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,52,28,996 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 4,329 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,78,719 ആയി ഉയര്‍ന്നു. 4,22,436 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 33,53,765 പേരാണ്. രാജ്യത്ത് ഇതുവരെ 2,15,96,512 പേര്‍ രോഗമുക്തരായി. ഇതുവരെ 18,44,53,149 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 26,616 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ നല്ല വര്‍ധനവുണ്ട്. 48,211 പേര്‍ക്കാണ് രോഗ മുക്തി. 516 മരണം. ആകെ കേസുകള്‍ 54,05,068. ആകെ മരണം 82,486. ഇതുവരെ രോഗ മുക്തി 48,74,582. നിലവില്‍ 4,45,495 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 38,603 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 34,635 പേര്‍ രോഗമുക്തരായി. 476 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,42,065. ആകെ രോഗ മുക്തി 16,16,092. ആകെ മരണം 22,313. നിലവില്‍ 6,03,639 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker