പിടിതരാതെ കൊവിഡ്; ഇന്നും മൂന്നരലക്ഷത്തിന് മുകളില്‍ രോഗബാധിതര്‍, 3449 മരണം

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. ഇന്നലെ 3,57,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 3449 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,22,408 ആയി ഉയര്‍ന്നു. നിലവില്‍ 34,47,133 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 3,20,289 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,66,13,292 ആയി ഉയര്‍ന്നു. നിലവില്‍ 15,89,32,921 പേര്‍ വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Read Also

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 48,621 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 59,500പേരാണ് രോഗമുക്തരായത്. 567പേര്‍ മരിച്ചു. 6,56,870പേരാണ് ചികിത്സയിലുള്ളത്. 70,851പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 2,662പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. 78പേര്‍ മരിച്ചു.

കര്‍ണാടകയില്‍ 44,438 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22,112പേര്‍ ബെംഗളൂരുവില്‍ മാത്രം രോഗബാധിതരായി. 20,901പേര്‍ രോഗമുക്തരായപ്പോള്‍ 239 മരണം സ്ഥിരീകരിച്ചു. 4,44,734പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 16,250ആണ്.

തമിഴ്നാട്ടില്‍ 20,952പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 18,016പേര്‍ രോഗമുക്തരായി. 122പേര്‍ മരിച്ചു. 1,23,258പേരാണ് തമിഴ്നാട്ടില്‍ ചികിത്തയിലുള്ളത്. 10,90,338പേര്‍ രോഗമുക്തരായി. 14,468പേര്‍ മരിച്ചു. ആന്ധ്രയില്‍ 18,972പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 12,820പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.