31.7 C
Kottayam
Saturday, May 18, 2024

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 43,082 പേര്‍ക്ക് രോഗബാധ

Must read

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും കൊവിഡ് രോഗമുക്തരേക്കാള്‍ കൂടുതല്‍ കൊവിഡ് ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,379 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 43,082 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇന്നലത്തേത് ഉള്‍പ്പെടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 93,09,788 ആയി. 492 പേരാണ് ഇന്നലെ മാത്രം കൊവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 1,35,715 ആയി.

നിലവില്‍ 4,55,555 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. 87,18,517 പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week