കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഹോദരി ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഹോദരി ജീവനൊടുക്കാന്‍ ശ്രമിച്ചു. വിഴിഞ്ഞത്താണ് സംഭവം. അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടപ്പുറം സ്വദേശി ഗ്രിഫിനെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇതേതുടര്‍ന്ന് യുവാവിന്റെ ബന്ധുകളും ഒരു സംഘം രാഷ്ട്രീയ പ്രവര്‍ത്തകരും പോലീസ് സ്റ്റേഷനിലെത്തി. ഇതോടെ ഇവരും പോലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെയാണ് ഗ്രിഫിന്റെ സഹോദരി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവര്‍ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ചു. തൊട്ടു പിന്നാലെ മാതാവ് കുഴഞ്ഞ് വീണു.

ഉടന്‍തന്നെ സ്ഥലത്ത് ഫയര്‍ഫോഴ്സെത്തി. കൂടാതെ ഗ്രിഫിന്റെ മാതാവിനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് പരാതിക്കാരിക്കെതിരെയും കേസെടുക്കാമെന്ന പോലീസിന്റെ ഉറപ്പിന്‍മേല്‍ പ്രതിഷേധക്കാര്‍ രാത്രിയോടെ പിരിഞ്ഞുപോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News