24.8 C
Kottayam
Thursday, June 4, 2026

കടയടപ്പിച്ചാല്‍ വോട്ട് പോകും! ദേശീയ പണിമുടക്കില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വെട്ടിലാക്കി വ്യാപാരി

Must read

കൊച്ചി: കടയടപ്പിക്കാന്‍ ആരും ഇങ്ങോട്ട് വരണ്ട, കടയടപ്പിച്ചാല്‍ വോട്ട് പോകും. കട അടപ്പിക്കാന്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് എന്റെയും കുടുംബത്തിന്റെയും വോട്ടില്ലെന്ന് ബോര്‍ഡെഴുതി കടയ്ക്ക് മുന്നില്‍ തൂക്കി കടയുടമ. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പലചരക്ക് കട നടത്തുന്ന വേണുവര്‍മ്മയാണ് കേന്ദ്ര സര്‍ക്കാരിന്റെതൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ കടയടക്കുന്നതിലുള്ള പ്രതിഷേധം അറിയിച്ച് ഇങ്ങനെയൊരു ബോര്‍ഡ് തൂക്കിയത്.

കൊവിഡ് വ്യാപനത്തെതുടര്‍ന്ന് മാസങ്ങളായി പ്രതിസന്ധി അനുഭവിക്കുന്നതിനിടയില്‍ കടയടച്ചുള്ള പ്രതിഷേധത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് വേണുവര്‍മ്മ പറയുന്നു. ഏത് രാഷ്ട്രിയ പാര്‍ട്ടി നടത്തിയാലും അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും എല്ലാവരും പ്രതികരിക്കണമെന്നും പറയുന്നു.

ലോക്ക് ഡൗണില്‍ പല ചരക്ക് കടകളുടെ കച്ചവടത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും മറ്റ് നിരവധി മേഘലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് വരുമാനം നിലച്ചു. കടയ്ക്ക് മുന്നില്‍ തൂക്കിയിരിക്കുന്ന ഈ ബോര്‍ഡ് കണ്ട് നിരവധി പേരാണ് മൊബൈലില്‍ ചിത്രങ്ങള്‍ എടുത്ത് മടങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week