സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ്; അഞ്ചു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് അഞ്ചു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 65 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി(57), മൂവാറ്റുപുഴ വടക്കത്താനത്ത് ലക്ഷ്മി കുഞ്ഞന്‍പിള്ള (79), പാറശാല നഞ്ചന്‍കുഴി രവീന്ദ്രന്‍ (73), കൊല്ലം കെ.എസ് പുരം റഹിയാനത്ത് (58), കണ്ണൂര്‍ വിളക്കോട്ടൂര്‍ സദാനന്ദന്‍ (60) എന്നിവരാണ് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 222, കൊ 106, എറണാകുളം 100, മലപ്പുറം 89, തൃശൂര്‍ 83, ആലപ്പുഴ 82, കോട്ടയം 80, കോഴിക്കോട് 67, ഇടുക്കി 63, കണ്ണൂര്‍ 51, പാലക്കാട് 51, കാസര്‍കോട് 47, പാലക്കാട് 27, വയനാട് 1O എന്നിങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News