കോട്ടയം കളക്ടറും എ.ഡി.എമ്മും ക്വാറന്റൈനില്‍

കോട്ടയം: കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജനയും എ.ഡി.എമ്മും ക്വാറന്റൈനില്‍ പ്രവേശിച്ചു. കളക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചത്.

ഇന്നു ഉച്ചയോടെ പുറത്തു വന്ന പരിശോധനാ ഫലത്തിലാണ് കോട്ടയം ജില്ലാ കളക്ടര്‍ എം.അഞ്ജനയുടെ പഴ്സണല്‍ സ്റ്റാഫ് അംഗമായ ദഫേദാര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലാ കളക്ടറും, എ.ഡി.എമ്മും കളക്ടറുടെ ഗണ്‍മാനും സെക്രട്ടറിയും അടക്കമുള്ളവര്‍ ക്വാറന്റയിലേയ്ക്കു മാറിയത്.

ഇതിനിടെ, കോട്ടയത്തെ മാളിലെ ജ്വല്ലറി ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ചുങ്കം മള്ളൂശേരി സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഒരാഴ്ചയായി ഇയാള്‍ സ്ഥാപനത്തില്‍ ജോലിക്ക് എത്തിയിരുന്നില്ല. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാള്‍ അണുവിമുക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News