25.6 C
Kottayam
Thursday, June 4, 2026

കോവിഡ് പ്രതിരോധം,ഇന്ത്യയ്ക്ക് വന്‍നേട്ടം,വൈറസ് ബാധയില്‍ ലോകത്ത് ഒരു ലക്ഷം പേരില്‍ 4.1 പേര്‍ മരണപ്പെടുമ്പോള്‍, ഇന്ത്യയില്‍ 0.2 പേര്‍ മാത്രം

Must read

ന്യൂഡല്‍ഹി കഴിഞ്ഞ 24 മണിക്കൂറിനിടെ, 2,350 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 39,174 ആയി. അതായത്, രാജ്യത്തെ കോവിഡ് ബാധിതരുടെ ഇടയിലെ രോഗമുക്തി നിരക്ക് 38.73 ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്. നിരക്കില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

നിലവില്‍ രാജ്യത്ത് 58,802 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ തന്നെ 2.9 ശതമാനം മാത്രമാണ് ICU ല്‍ കഴിയുന്നത്.

ലക്ഷം പേരിലെ മരണനിരക്കിന്റെ കാര്യത്തില്‍ ആഗോളനിലയേക്കാള്‍ ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. രാജ്യത്ത് ഇതുവരെയുള്ള കണക്ക് പ്രകാരം, ഒരുലക്ഷം പേരില്‍ 0.2 പേര്‍ കോവിഡ് മൂലം മരണമടയുമ്പോള്‍, ആഗോളതലത്തില്‍ 4.1 പേരാണ് മരണമടയുന്നത്.

കോവിഡ് കേസുകള്‍ നേരത്തെ തിരിച്ചറിഞ്ഞ്, ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ഈ കുറഞ്ഞ മരണനിരക്ക്.

- Advertisement -

പരിശോധന

- Advertisement -

ഇന്നലെ മാത്രം 1,08,233 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതൊരു റെക്കോര്‍ഡാണ്. വിവിധ ലാബുകളിലായി 24,25,742 സാമ്പിളുകളില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ട്.

പരിശോധനാ സൗകര്യങ്ങളില്‍ വലിയതോതിലുള്ള പുരോഗതിയാണ് കുറഞ്ഞകാലം കൊണ്ട് രാജ്യം നേടിയിരിക്കുന്നത്. ഈ ജനുവരിയില്‍ രാജ്യത്ത്, ഒരു ലബോറട്ടറിയില്‍ മാത്രമാണ് കോവിഡ് പരിശോധന സൗകര്യം ഉണ്ടായിരുന്നതെങ്കില്‍, നിലവില്‍ 385 സര്‍ക്കാര്‍ ലാബുകളിലും, 158 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധന നടത്താവുന്നതാണ്.

കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യകുടുംബക്ഷേമമന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. മുമ്പുള്ളതിനു പുറമെ, കൂടുതല്‍പ്പേരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പുതിയ പരിശോധനാ നയം. ഇത് പ്രകാരം, കോവിഡ് നിര്‍ണയ-നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന മുന്നണിപ്പോരാളികള്‍, ILI ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ആശുപത്രി ചികിത്സയില്‍ കഴിയുന്നവര്‍, സ്വദേശത്തേക്ക് മടങ്ങിയെത്തിയ ILI ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവര്‍, കുടിയേറ്റത്തൊഴിലാളികള്‍ എന്നിവരും ഇനിമുതല്‍ രോഗപരിശോധന പരിധിയില്‍ ഉള്‍പ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week